Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Babu

കൂ​ടെ നി​ന്ന​വ​ര്‍ സഹാ​യി​ച്ചു തോ​ല്‍​പ്പി​ച്ചു: കെ. ​ബാ​ബു

കൊ​​​​ച്ചി: കൂ​​​​ടെ നി​​​​ന്ന​​​​വ​​​​ര്‍ ‘ഒ​​​​രു​​​​പാ​​​​ട് സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടാ​​​​ണ് ’ ഒ​​​​രി​​​​ക്ക​​​​ല്‍ താ​​​​ന്‍ തോ​​​​റ്റ​​​​തെ​​​​ന്ന് കെ. ​​​​ബാ​​​​ബു എം​​​​എ​​​​ല്‍​എ. അ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ന്നു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ പ​​​​റ​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നും എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​സ്‌​​​​ ക്ല​​​​ബ്ബി​​​​ല്‍ മീ​​​​റ്റ് ദ ​​​​പ്ര​​​​സ് പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്ക​​​​വേ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മു​​​ന്പൊ​​​​ക്കെ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍​ക്കൊ​​​​ടു​​​​വി​​​​ല്‍ വൈ​​​​കി​​​​യാ​​​​ണു ത​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​റ്. ഇ​​​​ത്ത​​​​വ​​​​ണ വെ​​​​ള്ളി​​​​ത്ത​​​​ളി​​​​ക​​​​യി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം വ​​​​ച്ചു​​​​നീ​​​​ട്ടി. എ​​​​ന്നാ​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ത​​​​യാ​​​​റ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ​​​​യി​​​​ല്‍ അ​​​​വ​​​​സാ​​​​നം വ​​​​ന്ന പേ​​​​രു​​​​ക​​​​ള്‍ എം. ​​​​ലി​​​​ജു​​​​വി​​​​ന്‍റെ​​​​യും ദീ​​​​പ​​​​ക് ജോ​​​​യി​​​​യു​​​​ടേ​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റയിൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടോ​​​​യെ​​​​ന്ന് ലി​​​​ജു​​​​വി​​​​നോ​​​​ട് നേ​​​​ര​​​​ത്തേ താ​​​​ന്‍ ചോ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യാ​​​​ണു താ​​​​ത്പ​​​​ര്യ​​​​മെ​​​​ന്ന് ലി​​​​ജു​​​​വും പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. താ​​​​നാ​​​​യി​​​​ട്ട് ആ​​​​രു​​​​ടെ​​​​യും പേ​​​​ര് പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ല്‍, അ​​​​ഭി​​​​പ്രാ​​​​യം ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ള്‍ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ശ​​​​ക്ത​​​​മാ​​​​ണ്. മേ​​​​യ് നാ​​​​ലി​​​​നു​​​ശേ​​​​ഷ​​​​മേ മു​​​​ഖ്യ​​​​മ​​​​ന്ത്രിച​​​​ര്‍​ച്ച​​​​യ്ക്കു പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ളൂ. എം​​​​എ​​​​ല്‍​എ​​​​മാ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം കേ​​​​ട്ട​​​ശേ​​​​ഷം ഹൈ​​​​ക്ക​​​​മാ​​​​ന്‍​ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​താ​​​​ണ് രീ​​​​തി. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കു താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ല.

ബാ​​​​ര്‍ കോ​​​​ഴ ആ​​​​രോ​​​​പ​​​​ണം വ​​​​ന്ന​​​​പ്പോ​​​​ള്‍ മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി ഏ​​​​റെ പ്ര​​​​യാ​​​​സം തോ​​​​ന്നി. വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി വി​​​​ഷ​​​​മം തോ​​​​ന്നി​​​​യെ​​​​ങ്കി​​​​ലും മ​​​​നഃ​​​​പൂ​​​​ര്‍​വ​​​​മ​​​​ല്ല മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന ബോ​​​​ധ്യം ത​​​​നി​​​​ക്കു​​​​ണ്ട്. സം​​​​ഘ​​​​ട​​​​നാ​​​രം​​​​ഗ​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​യി നി​​​​ല്‍​ക്കാ​​​​നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കെ. ​​​​ബാ​​​​ബു എം​​​​എ​​​​ല്‍​എ​​​​യെ എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​സ്‌​​​​ക്ല​​​​ബ് ആ​​​​ദ​​​​രി​​​​ച്ചു. മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ നീ​​​​ണ്ട പാ​​​​ര്‍​ല​​​​മെ​​​​ന്‍റ​​​​റി ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ആ​​​​ദ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. പ്ര​​​​സ്‌​​​​ക്ല​​​​ബി​​​​ന്‍റെ ഉ​​​​പ​​​​ഹാ​​​​രം പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍. ഗോ​​​​പ​​​​കു​​​​മാ​​​​റും സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ഷ​​​​ജി​​​​ല്‍ കു​​​​മാ​​​​റും ചേ​​​​ര്‍​ന്ന് സ​​​​മ്മാ​​​​നി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി മേ​​​​യ​​​​ര്‍ ദീ​​​​പ​​​​ക് ജോ​​​​യ് പൊ​​​​ന്നാ​​​​ട​​​​യ​​​​ണി​​​​യി​​​​ച്ച് കെ. ​​​​ബാ​​​​ബു​​​​വി​​​​നെ ആ​​​​ദ​​​​രി​​​​ച്ചു.

Latest News

Corehub Up